Thursday, September 11, 2008

Day 11

11:00 am

അവളുടെ കല്യാണം കഴിഞ്ഞു ... ഞാന്‍ ഫ്രണ്ട്സിന്റെ കൂടെ മുഹൂര്‍ത്തത്തിനു മുന്‍പ് തന്നെ എത്തി... കല്യാണ വേഷത്തില്‍ അവള്‍ക്കു സൗന്ദര്യം കുറഞ്ഞ പോലെ തോന്നി... താലികെട്ടെല്ലാം കഴിഞ്ഞ് അവള്‍ക്കു ഞങ്ങളുടെ വക ഒരു സമ്മാനവും കൊടുത്തു... കൂടെ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ "നായിന്‍റെ മോളേ, നിനക്ക് എന്നെ കെട്ടിയാല്‍ പോരായിരുന്നോ?" എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും വേറെ എന്തോ പറഞ്ഞു... ഇനിയിപ്പോ എന്‍റെ മനസ്സു എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാണ്... ഞാന്‍ ഒരു മൈതാനമനസ്കന്‍ ആയിക്കഴിഞ്ഞു...

12:30 pm

സദ്യ വെട്ടിവിഴുങ്ങി അവളുടെ കുടുംബക്കാരായ കുട്ടികളെയെല്ലാം വാശിയോടെ വായ്നോക്കിയ ശേഷം പുറത്തിറങ്ങി... ടൌണില്‍ കുറെ ചുറ്റി നടന്നു...ഒരു ക്യാമറ മേടിച്ചു... നാളെ മുതല്‍ ഫോട്ടോ പിടുത്തം ഊര്‍ജിതമാവുന്നു...

4:30 pm

വീട്ടിലെത്തി... നാളെ ഓണത്തിനേക്ക് വേണ്ട സാധനങ്ങള്‍ കടയില്‍ പോയി വാങ്ങി... തിരികെ വന്നു മെയില് ചെക്ക് ചെയ്തു... കുറെ പേര്‍ സ്ക്രാപ്പിയിരിക്കുന്നു... തിരികെ സ്ക്രാപ്പി... ഇന്നു എന്‍റെ ഓര്‍ക്കൂട്ടിലെ ടുഡെയ്സ് ഫൊര്‍ച്യൂണ്‍ പറയുന്നു..."എ ഗുഡ് ടൈം ടു ഫിനിഷ് അപ് ഓള്‍ഡ് ടാസ്ക്സ്..."... സത്യം തന്നെ...

3 comments:

കാളിയമ്പി said...

നാണം ഒട്ടു തന്നെയില്ല. അതുപോട്ട്.
1 to 11 ഒറ്റ വീര്‍പ്പിന് വായിച്ചു. പണ്ട് ദുര്‍ബാലമനസ്സായിരുന്നു ഡയറിയെഴുത്തിന്റെ ആശാന്‍. അങ്ങേര് നിര്‍ത്തിയിട്ട് കുറേ നാളായി. ഇപ്പം കിടിലമായി മറ്റൊന്ന്.

നല്ല സുന്ദരമായ എഴുത്തും ചിന്തകളും.ഏറ്റം ഇഷ്ടപ്പെട്ട ബ്ലോഗുകളിലൊന്നായി.
ഡാങ്ക്സ്

കാളിയമ്പി said...

. .
[ ]

Mr. X said...

അമ്പിയണ്ണാ... അങ്ങേക്ക് ഒരുപാടു നന്ദി...