Monday, September 8, 2008

Day 8

8:25 am

ട്രെയിന്‍ ഇന്നു വൈകിയാ വന്നത്... നല്ല തിരക്കും ഉണ്ടായിരുന്നു... പ്രതീക്ഷയോടെ കയറിപ്പറ്റിയ ബോഗിയിലും വരള്‍ച്ച തന്നെ... ഒരൊറ്റ തരുണീമണിയും ഇല്ല... ഇനി ഈ പെണ്ണുങ്ങളെല്ലാം ഞാന്‍ ഇതിലാണ് കയറുന്നതെന്ന് പതുങ്ങി ഇരുന്ന് മനസ്സിലാക്കി മറ്റു പല ബോഗികളിലേക്ക് ഓടുന്നതാണോ....? ഛായ്...അതാവാന്‍ വഴി ഇല്ല... ആത്മവിശ്വാസക്കുറവില്ലായ്മക്കുറവ് ഉണ്ടാവാന്‍ പാടില്ല... ദുഷ്ടചിന്തയില്‍ നീരാടിയതുകൊണ്ടാണോ എന്തോ സീറ്റ് ലഭിക്കല്‍ ഉണ്ടായില്ല...

10:45 am

മൂന്നു കുടുംബങ്ങളുടെ നടുക്ക് ഒരു കുടുംബസ്നേഹിയായ ഞാന്‍ ഇരുന്നു... ഏതോ ഒരു സ്റ്റേഷന്‍ വിട്ടപ്പോള്‍ അതിനടുത്തായി ഒരു ആള്‍ക്കൂട്ടം കണ്ടു... ഒരു ശവം വെള്ള തുണികൊണ്ട് മൂടി ഇട്ടിരിക്കുന്നു... മാസ്റ്റര്‍ ഓഫ് പപ്പെറ്റ്സ് അയാളുടെ നൂല്‍ അറുത്ത് കളഞ്ഞു... "ഗെയിം ഓവര്‍...!"

8:10 pm

അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ചെറുതായി മഴ പെയ്യുന്നത് കണ്ടത്... പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒരു വിധത്തിലും അറിയാന്‍ പറ്റാത്ത വാസ്തുവിദ്യ... ഫയര്‍ അലാറം ഉണ്ടായത് നന്നായി... ഇല്ലെങ്കില്‍ ആരേലും തീയിട്ടാലും, അതിനകത്ത് തല പുകച്ചു ഇരിക്കും ഈ അഭ്യസ്തവിദ്യര്‍...

9:05 pm

തിരിച്ചു വരുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സഹമുറിയന് നനഞ്ഞു ചെളി പിടിച്ച ഒരു അഞ്ചുരൂപ നോട്ടു കിട്ടി... അഞ്ചക്ക ശമ്പളക്കാരനും അഞ്ചു രൂപ വീണു കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാ... എന്ത് സാധനം കൊണ്ടാണാവോ ഈ മനുഷ്യന്മാരെ ഒക്കെ ഉണ്ടാക്കിയത്... ദൈവത്തെ കാണുമ്പോ ഒരു ചായയും പരിപ്പുവടയും മേടിച്ച് കൊടുക്കണം...

No comments: