Thursday, September 18, 2008

Day 18

7:30 pm

സഹമുറിയന് കപ്പ തിന്നാന്‍ അടക്കാനാവാത്ത മോഹം... വാങ്ങിക്കാന്‍ പുറത്തിറങ്ങി... സഹമുറിയന്‍ പറഞ്ഞു
"കപ്പ എന്ന് തന്നെ ചോദിച്ചാ മതി... പൂള എന്നത് ഇവിടെ തെറിയാ..."
ഒരു പച്ചക്കറി കടയില്‍ കേറി ചോദിച്ചു.... ഇല്ല... തൊട്ടടുത്ത വേറെ കടയില്‍ ചോദിച്ചു...
"കപ്പ മട്ട്രും വാങ്ങി വെക്ക മറന്തുട്ട... നാളേക്ക് കണ്ടിപ്പാ ഇറുക്കും... അന്ത കടയില്‍ പോകാതീങ്കെ... " ...
പോടാ, കപ്പ ഇല്ലേല്‍ അത് പറഞ്ഞാ മതി... ഞങ്ങള്‍ ഏത് കടയില്‍ പോകണമെന്നു ഞങ്ങള്‍ തീരുമാനിക്കും എന്ന് മനസ്സില്‍ പറഞ്ഞ് അവിടുന്നും ചലേ ചലോ... കപ്പ കിട്ടിയില്ല... പകരം സഹമുറിയന് ഇഷ്ടപ്പെട്ട ചെറുപയര്‍ മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ വേണ്ട സാമഗ്രികളും തക്കാളിയും മുളകും മേടിച്ചു.... റൂമിലെത്തി സമൃദ്ധമായി ഒരു അത്താഴം വെച്ചുണ്ടാക്കി കഴിച്ചു.... ബ്രദര്‍ സഹമുറിയന്‍ പണികഴിഞ്ഞു എത്തുന്ന വരെ സിനിമ കണ്ടു... പിന്നെ കിടന്നുറങ്ങി...

6:00 am

എഴുന്നേറ്റു... സ്വപ്‌നങ്ങള്‍ ഒന്നും കണ്ടില്ല... വല്ലാത്ത നഷ്ടബോധം... ഒരു സ്വപ്നമെങ്കിലും ആകാമായിരുന്നു... ഇന്നലത്തേതിന്‍റെ തുടര്‍ച്ചയെങ്കിലും... ഷിഫ്റ്റ് പ്രകാരം ഇപ്പൊ ഓഫീസില്‍ എത്തേണ്ടതാ.. അഹമ്മതി എന്നല്ലാതെ ഇതിനൊക്കെ എന്താ പറയുക...കുളിച്ച് പുറപ്പെട്ടു ഓഫീസിലേക്ക് പോകും വഴി കുഞ്ഞിക്കാലുകളുള്ള ഒരു നീളന്‍ നായയെ കണ്ടു... കാല് വളരെ ചെറുതായത് കൊണ്ട് വയര്‍ നിലത്തു തൊടുമെന്ന് തോന്നും... ഞങ്ങള്‍ 'ദാസപ്പന്‍' എന്ന് വിളിക്കാറുള്ള ബിജുവേട്ടന്‍റെ നായയെ ഓര്‍മ്മ വന്നു... ഇവന് ദാസപ്പനെക്കാള്‍ മാസിലുണ്ട്...

7:00 am

ഓഫീസിലെത്തി ചായയെടുത്ത് നടന്നു... ലിഫ്റ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല... കുറെ കാലത്തിനു ശേഷം ലിഫ്റ്റില്‍ കയറി... തെറ്റായ ഫ്ലോറില്‍ ചാടിയിറങ്ങി... ജാള്യതയെ ഓടിതോല്‍പിച്ച് വീണ്ടും ലിഫ്റ്റില്‍... സീറ്റിലെത്തി നേരത്തെ വന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു നമസ്കാരവും കൊടുത്ത് കമ്പനിയെ പറ്റിക്കാന്‍ തുടങ്ങി....

1 comment:

ജിജ സുബ്രഹ്മണ്യൻ said...

ഡയറിക്കുറിപ്പുകള്‍ കൊള്ളാം...തുടരൂ..എല്ലാത്തിലും ഒരു പുതുമയൊക്കെ വേണ്ടതാണ്..