രാവിലെ തന്നെ മുടിവെട്ടിക്കാന്‍ അങ്ങാടിയിലേക്ക് ഇറങ്ങി... സാധാരണ സുന്ദരേട്ടന്‍റെ അടുത്താണ് പോവാറ്... ഇന്നെന്തോ മൂപ്പര്‍ ഇതുവരെ തുറന്നിട്ടില്ല.. നേരെ സുബ്രമണ്യേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി... ചെറുപ്പത്തില്‍ സ്വാമിയെട്ടന്‍റെ വീട്ടില്‍ പോയി കസേരയില്‍ ഇരുന്നാണ് മുടി വെട്ടിക്കാറുണ്ടായിരുന്നത്... മക്കളില്ലാത്ത മൂപ്പര്‍ ഞങ്ങള്‍ ചെല്ലുന്ന ദിവസം മുട്ടായിയും വാങ്ങിച്ചു വെച്ച് കാത്തിരിക്കും... കടയില്‍ പോയി തുടങ്ങിയത് എട്ടാം ക്ലാസ്സും കഴിഞ്ഞ ശേഷമാ... സ്വാമിയെട്ടന് ഇപ്പോഴും തിങ്കളാഴ്ച തന്നെ ആണ് ഒഴിവ്... അസോസിയേഷനുമായി ഉടക്കിലാണെന്നു തോന്നുന്നു....മാതൃഭുമി വായിച്ചു തീര്‍ത്തപ്പോഴേക്കും എന്‍റെ ഊഴം വന്നു... കത്രികയും ട്രിമ്മെറും ചീര്‍പ്പുമായി മൂപ്പര്‍ എന്‍റെ തലയില്‍ താജ് മഹാല്‍ പണിതു...
ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന ഒരു സംശയം ഞാന്‍ അവിടെ വച്ചു തീര്‍ത്തു...
"നിങ്ങളുടെ മുടി നിങ്ങള്‍ തന്നെ ആണോ വെട്ടാറ്?"
"ഏയ്, ഞങ്ങളുടെ അസോസിയേഷനിലെ വേറെ ആരുടേലും കടയില്‍ പോകും... കാശൊന്നും കൊടുക്കേണ്ട കാര്യം ഇല്ല"... പൊട്ടത്തരം ആണ് ചോദിച്ചതെങ്കിലും സംശയം തീര്‍ന്നപ്പോള്‍ സമാധാനം ആയി...
ഫയര്‍ ഫോഴ്സുകാരന്‍ പ്രദീപ് ട്രെയിനിംഗ് കഴിഞ്ഞു നാട്ടില്‍ വന്നിട്ടുണ്ട്... കൊല്ലത്തെവിടെയോ ആണ് അവന്‍റെ പോസ്റ്റിങ്ങ്... അവനെ പോയി കാണണം... അനൂജിന്‍റെ വെബ് ഡിസൈനിംഗ് സംരംഭത്തിന് പറ്റിയ പേരുകള്‍ നിര്‍ദേശിക്കുകയും... സംസ്കൃതവും ഇംഗ്ലീഷും ചേര്‍ന്ന കുറെ പേരുകള്‍ മനസ്സിലുണ്ട്.. അവന്‍ ചേച്ചിയുടെ അടുത്ത് ആശുപത്രിയിലാണ്... അവനെ അമ്മാവാ എന്ന് വിളിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി കൂടി ഉണ്ടായിരിക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment