ഇന്നലെ വിചാരിച്ചതിലും ഗംഭീരം ആയി... പ്രദീപിനെ കാണാനാണ് പോയതെന്കിലും ചെറിയ രീതിയില്‍ ഒരു ഒത്തുചേരല്‍ തന്നെ ആയി... അങ്ക്രിയും തവളയും കള്ളനും പ്രദീപും ഞാനും പിന്നെ എന്‍റെ ഡിറ്റോയും... ഹൈസ്കൂളിന്‍റെ ഗ്രൌണ്ടിലെ പണ്ടു പഠിക്കാന്‍ എന്ന വ്യാജേന ഇരിക്കാറുള്ള പാറയുടെ മുകളിലിരുന്നു കുറെ നേരം വിശേഷങ്ങള്‍ പറഞ്ഞു... പരസ്പരം പൊട്ടിപ്പോയ ലൈനുകളെ പറ്റി പറഞ്ഞു കളിയാക്കി...പണ്ടെങ്ങോ കളിച്ച ക്രിക്കറ്റ് മാച്ചിലെ സ്കോറുകള്‍ പറഞ്ഞു അടികൂടി... തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജിന്‍റെ ലേഡീസ് ഹോസ്റ്റലിന്റെ കോമ്പൌണ്ടിലെക്ക് മനപ്പൂര്‍വ്വം ബോള്‍ അടിചിട്ട് എടുക്കാന്‍ പോകുന്നതും... സ്കൂളിലെ വെള്ളരി കൃഷിയിലെ വെള്ളരിക്ക മോഷ്ടിക്കുന്നതും... അങ്ങനെ എല്ലാവരെയും പോലെ പണ്ടത്തെ സംഭവങ്ങള്‍ വിവരിച്ച് "നമ്മള്‍ തന്നെ ആണെടാ ടോപ്പ്" എന്ന് ഊറ്റം കൊണ്ടു... പിന്നെ ക്യാന്റീനില്‍ പോയി മസാല ദോശ കഴിച്ചു പിരിഞ്ഞു...
രാത്രി ഇരുന്ന് കുറച്ചു ബ്ലോഗ് വായിച്ചു... ഒരു കമന്റ് യുദ്ധം നടത്തി... പിന്നെ അത് വേണ്ടിയിരുന്നില്ലെന്നും വേണമായിരുന്നെന്നും തോന്നി... എല്ലാവരെയും അവരവരുടെ വിശ്വാസങ്ങളില്‍ ജീവിക്കാന്‍ വിടണമെന്നും അതല്ല സ്വന്തം അഭിപ്രായങ്ങള്‍ അതിനെതിരാണെങ്കിലും അല്ലെങ്കിലും അത് പ്രകടിപ്പിക്കണം എന്നും തോന്നി... മനസ്സില്‍ ഉണ്ടായ അടിപിടിയില്‍ രണ്ടാമത്തേത് ജയിച്ചു... പിന്നെ ഉറങ്ങി...
രാവിലെ എണീറ്റ് ഏട്ടന് വേണ്ടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീട്ടില്‍ ആശാരിയെയും കൂട്ടി പോയി... മുന്‍വശത്തെ വാതിലില്‍ മണിച്ചിത്രപൂട്ട് പിടിപ്പിക്കാന്‍... മൂപ്പരെ സഹായിച്ചും ചായയും ചോറും മേടിച്ചു കൊടുത്തും ഇന്നത്തെ ദിവസമങ്ങട് പോയി...
Subscribe to:
Post Comments (Atom)
No comments:
Post a Comment