Friday, September 19, 2008

Day 19

4:30 pm

ഓഫീസില്‍ നിന്നു ഇറങ്ങുമ്പോള്‍ ഫുഡ് കോര്‍ട്ടില്‍ ഒരു സെമിനാര്‍ നടക്കുന്നത് കണ്ടു... സെമിനാര്‍ ഓണ്‍ പോസിറ്റീവ് തിങ്കിംഗ്... നമുക്ക് പിന്നെ പോസിറ്റീവ് തിങ്കിംഗ് ആദ്യമേ ഉള്ളതുകൊണ്ട് കേറണ്ട എന്ന് തീരുമാനിച്ചു... കൂടെ ഉള്ള ഒരുത്തന്‍ പറഞ്ഞു ഒരു മദാമ്മയാണ്‌ സെമിനാരിക്കുന്നതെന്ന്... അത് കേട്ടപ്പോള്‍ പോകാമായിരുന്നു എന്ന് തോന്നി... അതൊരു നെഗറ്റീവ് തിങ്കിംഗ് ആയതുകൊണ്ട് ചിന്തയെ പുറത്തു വിട്ടില്ല...

7:30 pm

റൂമിലെത്തി നോവല്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അറിയാതെ ഉറങ്ങിപ്പോയി... എഴുന്നേറ്റു ടീ.വി വെച്ചു... ഒരു റിയാലിറ്റി ഷോയില്‍ എല്ലാവരും ഇരുന്നു കരയുന്നു... ഒരു അന്ധനായ ആളാണ് പാടിയത്... അവതാരകയും ജഡ്ജസും എല്ലാവരും കരയുന്നു... ആദ്യം ഒരുമാതിരി പുച്ഛം ആണ് തോന്നിയത്... ഈ കരയുന്നവര്‍ റോഡിലോ ട്രെയിനിലോ ഇതിലും പരിതാപകരമായി ആരെയെങ്കിലും കണ്ടാല്‍ മുഖം തിരിക്കുകയല്ലേ ഉള്ളൂ എന്ന് ആലോചിച്ചിട്ട്... പിന്നെ തോന്നി അവരെ കരയിപ്പിച്ചത് സംഗീതത്തിന്‍റെ കഴിവായിരിക്കുമെന്ന്... ചെലപ്പോ അഭിനയം ആയിരിക്കും... ചെലപ്പോ കാര്യമായിട്ടും... ആര്‍ക്കറിയാം..

6:45 am

രാവിലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ വഴിയിലുള്ള ചെറിയ അമ്പലത്തിന്‍റെ അടുത്ത് വെച്ച് ദാസപ്പന്‍റെ ഡ്യൂപ്പിനെ വീണ്ടും കണ്ടു... അതെന്നെ നോക്കി കുരച്ചു... "നീയെന്നെക്കുറിച്ച് ബ്ലോഗില്‍ എഴുത്തും അല്ലേടാ പരട്ട മനുഷ്യന്‍റെ മോനേ..." എന്നായിരിക്കും...

No comments: